കോഴിക്കോട് :കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. സാങ്കേതിക, സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വിദഗ്‌ധരുമായി ചർച്ച നടത്തിയ ശേഷം കേന്ദ്രത്തിന് മറുപടി നൽകും. പദ്ധതിയോട് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു.
ALSO READ:വലിയ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ 70 ശതമാനത്തിന് താഴെ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
കേന്ദ്ര റയില്‍വേമന്ത്രി അശ്വനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കെ റെയിലടക്കം, കേരളത്തിലെ റെയില്‍വേ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കെ റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍, വായ്‌പകളുടെ കടബാധ്യതയില്‍ വ്യക്തതവരുത്താന്‍ കേന്ദ്ര മന്ത്രി സംസ്ഥാനത്തോട് നിര്‍ദേശിച്ചു.