കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച മിനി ബസും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു: ആർക്കും ഗുരുതര പരിക്കില്ല - തീർഥാടകർ സഞ്ചരിച്ച മിനി ബസ്
തീർഥാടകരായ 15 യാത്രക്കാർക്കും പിക്കപ്പ് വാനിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരേയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു
തീർഥാടകരായ 15 യാത്രക്കാർക്കും പിക്കപ്പ് വാനിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരേയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തീർഥാടകർക്ക് യാത്ര തുടരുന്നതിനായി വാഹന സൗകര്യം ഒരുക്കി നൽകുമെന്ന് കേരള പൊലീസ് അറിയിച്ചു.