കോഴിക്കോട്: അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധം. വ്യാപാരികളുടെ നേതൃത്വത്തില്‍ നാഥ് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞു. ബസ് സ്റ്റാന്‍ഡിന് സമീപത്താണ് സമരക്കാർ വാഹനം തടഞ്ഞ് വച്ചിരിക്കുന്നത്.
റോഡ് നിർമാണം പൂർത്തിയായില്ല; വാഹനം തടഞ്ഞ് പ്രതിഷേധം - blocking construction vehicle
റോഡ് നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ് നിർത്തി വ്യാപാരികളുടെ സമരം
റോഡ് നിർമാണം പൂർത്തിയായില്ല; കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ് പ്രതിഷേധം
കൊവിഡ് പ്രതിസന്ധി മൂലം വ്യാപാരം ഗണ്യമായി കുറഞ്ഞ ഈ സമയത്ത് റോഡ് നിർമാണം പൂര്‍ത്തിയാക്കാത്തതും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഒരാഴ്ചയായി ടൗണിൽ പൊടിശല്യം നിയന്ത്രിക്കുന്നതിനായി വെള്ളം തളിക്കുന്നില്ല. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺട്രാക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.