കേരളം

kerala

ETV Bharat / state

രോഗികൾക്ക് സൗജന്യ മരുന്നുമായി മാവൂർ ഗ്രാമ പഞ്ചായത്ത് - Panchayat provides free medicines to patients

മരുന്ന്‌ ഷോപ്പുകളിലും ഡോക്ടർമാരുടെ കൈവശവും സാമ്പിൾ കിട്ടിയ മരുന്നുകളാണ് പ്രധാനമായും ഇതിന് ലഭ്യമാക്കിയത്.

കോഴിക്കോട്‌  മാവൂർ ഗ്രാമ പഞ്ചായത്ത്  Panchayat provides free medicines to patients  kozhikodu news
രോഗികൾക്ക് സൗജന്യ മരുന്നുമായി മാവൂർ ഗ്രാമ പഞ്ചായത്ത്

By

Published : Apr 24, 2020, 11:01 AM IST

Updated : Apr 24, 2020, 1:07 PM IST

കോഴിക്കോട്‌: ലോക്ക്‌ ഡൗൺ കാരണം ജോലിക്ക് പോകാൻ കഴിയാത്ത ദരിദ്രരായ രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കി മാവൂർ ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ മെഡിക്കൽ ഷോപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡിനെത്തുടർന്ന്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിക്കുപോകാനാകാതെ പലരും കുടുങ്ങിയിരിക്കുകയാണ്. ഇവർ പലപ്പോഴും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനെയും മെമ്പർമാരെയും വിളിച്ച് പ്രയാസം അറിയിക്കുകയാണ് പതിവ്.

ഇവർ നൽകുന്ന പണംകൊണ്ടാണ് ജീവിതശൈലീ രോഗങ്ങൾക്കടക്കം മരുന്ന് വാങ്ങുന്നത്. ദുഃഖകരമായ ഈ അവസ്ഥക്ക് പരിഹാരമായാണ് സൗജന്യ മരുന്ന് വിതരണം തുടങ്ങുന്നത്. മരുന്ന്‌ ഷോപ്പുകളിലും ഡോക്ടർമാരുടെ കൈവശവും സാമ്പിൾ കിട്ടിയ മരുന്നുകളാണ് പ്രധാനമായും ഇതിന് ലഭ്യമാക്കിയത്. കൂടാതെ, വീടുകളിൽ ഉപയോഗിക്കാതിരുന്ന കാലാവധി കഴിയാത്ത മരുന്നുകളും ശേഖരിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസിന്‌ താഴെ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറിൽവെച്ച് എല്ലാ ദിവസവും മരുന്ന് വിതരണം ചെയ്യും. മരുന്ന് എടുത്തുകൊടുക്കാനായി മരുന്നു ഷോപ്പുകൾ ഫാർമസിസ്റ്റിനെയും നിയോഗിച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പുമായി വരുന്ന ദരിദ്രരായ രോഗികൾക്കാണ് മരുന്നുകൾ നൽകുക.

Last Updated : Apr 24, 2020, 1:07 PM IST

ABOUT THE AUTHOR

...view details