കോഴിക്കോട്:മുത്തപ്പൻപുഴയില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെയാണ് ഏഴ് പേരടങ്ങുന്ന ആയുധധാരികളുടെ സംഘം കോഴിക്കോട് മുത്തപ്പൻപുഴ അങ്ങാടിയിൽ എത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും മുത്തപ്പൻ പുഴ അങ്ങാടിയില്‍ എത്തി പോസ്റ്റർ പതിച്ചു. നാട്ടുകാരില്‍ ചിലരോട് സംസാരിച്ച സംഘം മുത്തപ്പൻ പുഴയില്‍ നടക്കുന്ന കർഷക സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. സാധാരണയായി കണ്ട് വരുന്ന തരത്തിലുള്ള സ്ഥിരം പോസ്റ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ പോസ്റ്ററുകൾ.
മുത്തപ്പൻ പുഴയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി
അഞ്ചു പേർ അടങ്ങുന്ന സംഘം പരസ്യമായി അങ്ങാടിയിലേക്ക് ഇറങ്ങി ആളുകളോട് സംസാരിക്കുകയും അശോകൻ എന്നയാളുടെ ചായക്കടയിൽ നിന്നും ചായ കുടിക്കുകയും ചെയ്തെന്ന് നാട്ടുകാർ പറയുന്നു.
മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളെത്തി
വെള്ളവും, കാടും, ഭൂമിയും, മനുഷ്യരുടെ താണെന്നും കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണം എന്നും എഴുതിയ പോസ്റ്ററിൽ മുത്തപ്പൻപുഴയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated : Dec 19, 2019, 12:30 PM IST