കേരളം

kerala

ETV Bharat / state

യുവാവിനെ കുത്തിയ ശേഷം രക്ഷപെട്ട പ്രതിക്ക് വാഹനാപകടത്തില്‍ പരിക്ക്, പിടിയില്‍ - Man stabbed at koduvally

Man stabbed at koduvally: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് അപകടം. അക്രമം കൊടുവള്ളി പാലകുറ്റി അങ്ങാടിയിൽ.

സാമ്പത്തിക തര്‍ക്കം  യുവാവിന് കുത്തേറ്റു  Man stabbed at koduvally  financial problems
financial problems: man stabbed at koduvally

By ETV Bharat Kerala Team

Published : Jan 16, 2024, 1:40 PM IST

കോഴിക്കോട് : കൊടുവള്ളിയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് കുത്തേറ്റു. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഷമീറിനാണ് കുത്തേറ്റത്(financial problems). സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചോട്ടാ നിസാറിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു(Man stabbed at koduvally).
ഇന്നലെ രാത്രി പാലകുറ്റി അങ്ങാടിയിൽ വെച്ചാണ് അക്രമമുണ്ടായത്(accused met an accident). പാലക്കുറ്റി സ്വദേശിയായ ഹഖീമുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിൽ ഇയാളുടെ സഹോദരനായ ചോട്ടാ നിസാർ പ്രശ്നത്തിൽ ഇടപെട്ടതാണ് കുത്തി പരിക്കേൽപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തർക്കം രൂക്ഷമായതോടെ ചോട്ടാ നിസാർ, ഷമീറിനെ കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അക്രമത്തിനു ശേഷം സ്കൂട്ടറിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂഴിക്കലിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: വീട്ടില്‍ കയറി വടിവാള്‍ വീശി വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍

വീട്ടില്‍ കയറി വടിവാള്‍ വീശി വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍ ( House attacked in Thrissur ). തൃശൂര്‍ എരവിമംഗലം സ്വദേശി ഡബ്ബര്‍ എന്ന് വിളിക്കുന്ന മനുവിനെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.

ഇക്കഴിഞ്ഞ നവംബർ 18 ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ഇരവിമംഗലം സ്വദേശിയുടെ വീട്ടിൽ എത്തിയ പ്രതി വടിവാള്‍ (sword stick attack ) വീശി വധ ഭീഷണി (death threats) മുഴക്കുകയായിരുന്നു. ഒല്ലൂർ പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ആളാണ് പിടിയിലായ മനു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പാലക്കാക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ ഗുണ്ട സംഘങ്ങൾ തമ്മിലുണ്ടായ അടിപിടി കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒല്ലൂര്‍ എസ്‌.എച്ച്.ഒ ബെന്നി ജേക്കബ്, പ്രിൻസിപ്പൽ എസ്.ഐ വിജിത്ത്, എസ്.ഐ ഫയാസ്,സീനിയർ സി.പി.ഒ റെനീഷ്, സി.പി.ഒ അഭീഷ് ആന്‍റണി, സുഭാഷ് എന്നിവര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details