കേരളം

kerala

ETV Bharat / state

മുൻ ഭാര്യയെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചു - nanmanda bank employee attacked

(man hacks woman nanmanda calicut) കോഴിക്കോട് നന്മണ്ടയില്‍ മുൻ ഭാര്യയെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചയാള്‍ പിടിയില്‍. (nanmanda bank lady employee)

നന്‍മണ്ടയില്‍ ആളുമാറി വെട്ടി  കോഴിക്കോട്‌ നന്‍മണ്ടയില്‍ മുൻ ഭാര്യയെന്ന് കരുതി വെട്ടി  നന്‍മണ്ട സഹകരണ ബാങ്ക്‌ ജീവനക്കാരി  നന്‍മണ്ടയില്‍ യുവതിയെ വെട്ടി  man hacks women at nanmanda calicut  nanmanda service cooperative bank lady employee hacked  nanmanda bank employee attacked  nanmanda man hacks bank lady employee
മുൻ ഭാര്യയെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചു

By

Published : Nov 15, 2021, 5:37 PM IST

Updated : Nov 15, 2021, 6:11 PM IST

കോഴിക്കോട്: മുൻ ഭാര്യയെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചു. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിൽ ഉച്ചക്ക് 2:10നാണ് സംഭവം. നന്മണ്ട സ്വദേശി ബിജു (47) ആണ് കൊടുവാളുമായെത്തി ആക്രമണം നടത്തിയത്.

പരിക്കേറ്റ ബാങ്ക് ജീവനക്കാരി ശ്രീഷ്‌മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബിജു എത്തിയ സമയം ബാങ്ക് ജീവനക്കാരിയായ മുൻ ഭാര്യ ബാങ്കിലുണ്ടായിരുന്നു. എന്നാൽ ആള് മാറിയാണ് ആക്രമണം നടന്നത്.

ALSO READ:കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ചുകയറിയത് 13 വാഹനങ്ങളിലേക്ക്, അപകടം കൊച്ചിയില്‍

ബിജുവും മുൻ ഭാര്യയും നിയമപരമായി വേർപിരിഞ്ഞിരുന്നു. വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് നൽകുന്ന സൂചന. ബാലുശ്ശേരി പൊലീസ് ബിജുവിനെ ചോദ്യം ചെയ്‌ത്‌ വരികയാണ്.

Last Updated : Nov 15, 2021, 6:11 PM IST

ABOUT THE AUTHOR

...view details