കേരളം

kerala

ETV Bharat / state

വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം : ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍ - കോഴിക്കോട് വാര്‍ത്തകള്‍

ദുബായിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ളോഗർ റിഫ മെഹ്‍നു വിവാഹം കഴിക്കുമ്പോള്‍ പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭർത്താവ് മെഹ‍്‍നാസിനെ പോക്സോ കേസിൽ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്‌തു

malayali vlogger rifa mehnu death case  malayali vlogger death in dubai  suicide of malayalai vlogger  rifa mehnu death case  rifa mehnu suicide case  rifa mehnu new updates  latest news in dubai  pocso case  pocso case against mehnaz  pocso case against rifa mehnus husband mehnaz  റിഫ മെഹ്‍നുവിന്‍റെ മരണം  റിഫ മെഹ്‍നുവിന്‍റെ ആത്മഹത്യ  മലയാളി വ്ലോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം  ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍  റിഫ മെഹ്‍നുവിന്‍റെ പുതിയ വാര്‍ത്തകള്‍  ദുബായിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ളോഗർ റിഫ മെഹ്‍നു  ഏറ്റവും പുതിയ വാര്‍ത്തകള്‍  ദുബായ് വാര്‍ത്തകള്‍  കോഴിക്കോട് വാര്‍ത്തകള്‍  kozhikode latest news
മലയാളി വ്ലോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം; ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍

By

Published : Aug 4, 2022, 9:44 AM IST

കോഴിക്കോട്: ദുബായിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍. വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിവാഹം നടത്തി കൊടുത്തവർക്കെതിരെയും പൊലീസ് കേസെടുക്കും. കാക്കൂർ പൊലീസാണ് മെഹ‍്‍നാസിനെതിരെ നടപടിയെടുത്തത്.

കുഞ്ഞ് ജനിക്കുമ്പോൾ റിഫക്ക് 18 വയസ്സും രണ്ട് മാസവുമായിരുന്നു പ്രായം. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പി അന്വേഷിക്കുന്ന കേസിൽ മെഹ്നാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപേക്ഷ തള്ളിയാൽ ഈ കേസിലും മെഹ്നാസ് അറസ്റ്റിലാകാനാണ് സാധ്യത.

നിലവിൽ ആത്മഹത്യ പ്രേരണയ്ക്കും മാനസിക ശാരീരിക പീഡനത്തിനുമാണ് മെഹ്നാസിനെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച്‌ ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവുചെയ്യുകയായിരുന്നു.

ഭർത്താവ് മെഹ്നാസ് റിഫയുടെ കുടുംബത്തോട് പിന്നീട് സഹകരിക്കാതായതോടെയാണ് മതാപിതാക്കൾ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ, പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോ‍ര്‍ട്ടം നടത്തുകയായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു.

കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

ABOUT THE AUTHOR

...view details