കേരളം

kerala

ETV Bharat / state

ബജറ്റിൽ അവഗണനയെന്ന് എൽപിജി ഓട്ടോ തൊഴിലാളികൾ - ബജറ്റിൽ അനുവദിച്ചത് അവഗണനയെന്ന് എൽപിജി ഓട്ടോ തൊഴിലാളികൾർ

ഇലക്ടിക്ക് ഓട്ടോകളെ പോലെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിൽ എൽപിജി ഓട്ടോകളും നിർണായക പങ്ക് വഹിക്കുന്നുണ്ട്.

autorickshaw  budget  response  ബജറ്റിൽ അനുവദിച്ചത് അവഗണനയെന്ന് എൽപിജി ഓട്ടോ തൊഴിലാളികൾർ  എൽപിജി ഓട്ടോ തൊഴിലാളികൾ
ഓട്ടോ തൊഴിലാളി

By

Published : Feb 7, 2020, 2:56 PM IST

കോഴിക്കോട്:സംസ്ഥാനസർക്കാർഇത്തവണയും ബജറ്റിൽ എൽപിജി ഓട്ടോകളെ തഴഞ്ഞെന്ന് തൊഴിലാളികൾ. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് അഞ്ച് വർഷത്തെ നികുതി ഇളവ് നൽകിയപ്പോൾ തങ്ങളെ പൂർണമായും ഒഴിവാക്കിയെന്നാണ് തൊഴിലാളികളുടെ പരാതി.

ഇലക്ടിക് ഓട്ടോകളെ പോലെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിൽ എൽപിജി ഓട്ടോകളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ നാളിതുവരെ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. മലിനീകരണം കുറയ്ക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ലഭിക്കുന്ന ആനുകൂല്യത്തിന് തങ്ങളും അർഹരാണെന്ന് തൊഴിലാളികൾ പറയുന്നു.

ബജറ്റിൽ അനുവദിച്ചത് അവഗണനയെന്ന് എൽപിജി ഓട്ടോ തൊഴിലാളികൾ

ABOUT THE AUTHOR

...view details