കോഴിക്കോട്: ഓണവിപണി ലക്ഷ്യമിട്ട് വിൽപ്പനയ്‌ക്കെത്തിച്ച വെളിച്ചെണ്ണ നിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി. കേര ക്രിസ്റ്റൽ, മെമ്മറീസ് 94, എവർഗ്രീൻ, കെപിഎസ് ഗോൾഡ്, കൊക്കോസ്, കേരറാണി എന്നീ ബ്രാൻഡുകൾക്കാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നിഷ്‌കർഷിക്കുന്ന നിലവാരം പുലർത്താൻ കഴിയാത്തതായി കണ്ടെത്തിയത്. ഇതിനെതിരെ നടപടി ആരംഭിച്ചതായി ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ പി.കെ ഏലിയാമ്മ അറിയിച്ചു. എന്നാല്‍ വെളിച്ചെണ്ണയിൽ മായം കലർത്തുന്നത് തടയാൻ നിയമം കർശനമാക്കണമെന്ന് വെളിച്ചെണ്ണ വ്യാപാരികൾ പറയുന്നു.
ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന നിലവാരം കുറഞ്ഞ വെളിച്ചെണ്ണ പിടികൂടി
ഭക്ഷ്യ സുരക്ഷ വിഭാഗം പിടികൂടിയ വെളിച്ചെണ്ണ നിലവാരം കുറഞ്ഞതാണെന്ന് റീജിയണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
നിലവാരം കുറഞ്ഞ വെളിച്ചെണ്ണ പിടികൂടി
നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ഭഷ്യ സുരക്ഷ വകുപ്പ് ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി വെളിച്ചെണ്ണ ബ്രാൻഡുകൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Last Updated : Sep 9, 2019, 9:34 PM IST