കോഴിക്കോട്:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 3,274 വോട്ടിംഗ് മെഷീനുകള്‍ സജ്ജം. കോര്‍പ്പറേഷന്‍, ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ വിതരണം നടത്തും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം . ബന്ധപ്പെട്ട മുനിസിപ്പല്‍ സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മെഷീനുകള്‍ ഏറ്റുവാങ്ങി അതത് നഗരസഭ, ബ്ലോക്ക്, മുനിസിപ്പാലിറ്റി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; കോഴിക്കോട് 3,274 വോട്ടിംഗ് മെഷീനുകള്‍ സജ്ജം - Kozhikode has 3,274 voting machines ready
പോളിങ് ബൂത്തുകളിൽ വെള്ളി, ശനി ദിവസങ്ങളിൽ വിതരണം നടത്തും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം നടത്തുന്നത്.
പൊലീസ് അകമ്പടിയോടെയാണ് വോട്ടിംഗ് മെഷീന്‍ സ്ട്രോങ് റൂമുകളില്‍ എത്തിക്കുക. തെരഞ്ഞെടുപ്പിന്‍റെ തലേദിവസം പോളിങ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്യും. കോര്‍പ്പറേഷന്‍ പരിധിയില്‍ 398 വോട്ടിംഗ് മെഷീനുകള്‍, കൊയിലാണ്ടി നഗരസഭ 51, വടകര 54, പയ്യോളി 37, രാമനാട്ടുകര 31, കൊടുവള്ളി 36, മുക്കം 33, ഫറോക്ക് 38 വീതവും വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 160, തൂണേരി 244, കുന്നുമ്മല്‍ 220, തോടന്നൂര്‍ 171, മേലടി 96, പേരാമ്പ്ര 226, ബാലുശ്ശേരി 280, പന്തലായനി 179, ചേളന്നൂര്‍ 224, കൊടുവള്ളി 337, കുന്നമംഗലം 352, കോഴിക്കോട് 107 വീതവും മെഷീനുകളാണ് വിതരണം ചെയ്യുക. ജില്ലയില്‍ ആകെ 2,987 പോളിംഗ് ബൂത്തുകളാണുള്ളത്.