കോഴിക്കോട്: മദ്യം കയറ്റി വന്ന ലോറി ഫറോക്ക് പഴയപാലത്തിന്‍റെ സുരക്ഷ കമാനത്തില്‍ ഇടിച്ച് അപകടം. അൻപതോളം കെയ്‌സ് മദ്യക്കുപ്പികൾ ലോറിയുടെ മുകൾ ഭാഗത്തു നിന്നും റോഡിലേക്ക് വീണു. രാവിലെ 6.30 നാണ് അപകടം.
ഫറോക്കില്‍ മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു; അനധികൃത മദ്യക്കടത്തെന്ന് സംശയം
അൻപതോളം കെയ്‌സ് മദ്യക്കുപ്പികൾ ലോറിയുടെ മുകൾ ഭാഗത്തു നിന്നും റോഡിലേക്ക് വീണു. റോഡില്‍ വീണ കുപ്പികള്‍ പ്രദേശവാസികള്‍ എടുത്തുകൊണ്ട് പോയി
റോഡിൽ വീണ മദ്യക്കുപ്പികൾ പ്രദേശവാസികള്‍ എടുത്ത് കൊണ്ടുപോയി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച കുപ്പികൾ സ്റ്റേഷനിലേക്ക് മാറ്റി. 900ത്തിനടുത്ത് മദ്യ കുപ്പികളാണ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ലോറിയിലുണ്ടായിരുന്നത് മുഴുവനും പ്ലാസ്റ്റിക്ക് കുപ്പികളാണ്. രാവിലെ ആറരയോടെയാണ് അപകടം നടന്നത്. നിരവധി പെട്ടി മദ്യമാണ് റോഡിൽ വീണത്.
അപകടത്തിൽ പെട്ട ലോറി നിർത്താതെ പോയി. അനധികൃത മദ്യക്കടത്താണെന്നു സംശയിക്കുന്നതായും ലോറിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.