കോഴിക്കോട്:ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിന് പിന്നാലെയാണ് അക്രമം. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്‍റെ വീടിന് നേരെ കല്ലേറും ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലത്തീഫിന്‍റെ ഇന്നോവ കാർ തകർത്തു. പുലർച്ചെയാണ് അക്രമം നടന്നത്.
ബാലുശ്ശേരിയില്‍ അയവില്ലാതെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം - വീടിന് നേരെ കല്ലേറ്
കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്‍റെ വീടിന് നേരെ കല്ലേറും ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലത്തീഫിന്‍റെ ഇന്നോവ കാർ തകർത്തു.
ബാലുശ്ശേരിയില്‍ അയവില്ലാതെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം
ഇന്നലെ രാത്രി കരുമലയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘർഷമുണ്ടായിരുന്നു. യുഡിഎഫിന്‍റെ പ്രകടനം കടന്നു പോകുന്നതിനിടെയായിരുന്നു സംഘർഷമുണ്ടായത്. ഈ സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോൺഗ്രസ് പ്രവർത്തകന്‍റെ വീട് ആക്രമിക്കപ്പെട്ടതും പാര്‍ട്ടി ഓഫിസിന് തീയിട്ടതും.
Last Updated : Apr 9, 2021, 10:54 AM IST