കേരളം

kerala

ETV Bharat / state

അറസ്റ്റിനിടെ ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ - ലഘുലേഖകൾ

ജയിലില്‍ വെച്ച് നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രതിഭാഗം അഭിഭാഷകൻ എം.കെ.ദിനേശനോടാണ് വിദ്യാര്‍ഥികൾ ഇക്കാര്യം വെളിപ്പെടുത്തിയത്

യുഎപിഎ അറസ്റ്റ്: ലഘുലേഖകൾ പിടിച്ചെടുത്തിട്ടില്ലെന്ന് വിദ്യാർഥികൾ

By

Published : Nov 6, 2019, 5:34 PM IST

Updated : Nov 6, 2019, 5:59 PM IST

കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികളിൽ നിന്നും പൊലീസ് ലഘുലേഖകൾ കണ്ടെടുത്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.കെ.ദിനേശൻ. പ്രതികളുമായി ജയിലിലെത്തി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർഥികളുടെ കയ്യില്‍ പൊലീസ് പറയുന്ന തരത്തിലുള്ള ലഘുലേഖകൾ ഉണ്ടായിരുന്നില്ലെന്നാണ് അവർ വെളിപ്പെടുത്തിയതെന്ന് അഭിഭാഷകൻ അറിയിച്ചു.

അറസ്റ്റിനിടെ ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍

മൂന്നാമതൊരാൾ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് വിദ്യാര്‍ഥികൾ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്‌ചയിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ എഫ്ഐആർ റദ്ദ് ചെയ്യാനും ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടും. സെഷൻസ് കോടതിയിൽ നിന്ന് റിമാൻഡ് റിപ്പോർട്ടിന്‍റെ പകർപ്പ് ലഭിച്ചാല്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Nov 6, 2019, 5:59 PM IST

ABOUT THE AUTHOR

...view details