യുവാക്കളുടെ ചിത്രപ്രദർശനം 'കുത്തിവര 2.0' കോഴിക്കോട് ബീച്ചിൽ
അഭയാർഥികൾ, യുദ്ധത്തിന്‍റെ ഇരകൾ, അണു യുദ്ധങ്ങൾ, ജാതി വർഗീയത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ
കോഴിക്കോട്: വേറിട്ട ചിന്തകളുമായി യുവാക്കളുടെ ചിത്രപ്രദർശനം കോഴിക്കോട് ബീച്ചിൽ. അതിജീവന കലാസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'കുത്തിവര 2.0' എന്ന പേരിൽ ആരംഭിച്ച ആർട്ട് എക്സിബിഷൻ നടക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഭയാർഥികൾ, യുദ്ധത്തിന്‍റെ ഇരകൾ, അണു യുദ്ധങ്ങൾ, ജാതി വർഗീയത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ രചിച്ചിട്ടുള്ളത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലുള്ള ചിത്രകാരന്മാരുടെ ചിത്രരചനകൾ പുറംലോകം കാണാതെയുണ്ട്. അതിനെ പുറംലോകത്തെത്തിക്കുകയാണ് പ്രദർശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കലാസംഘം സെക്രട്ടറി ടി. മുജീബ് റഹ്മാൻ പറഞ്ഞു.