കോഴിക്കോട്: ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം കഴിയുമ്പോൾ അനിശ്ചിതകാല സത്യാഗ്രഹത്തിന് തയ്യാറെടുക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർമാർ. ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനതപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ ഡിസംബർ അഞ്ച് മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയന്‍റെ തീരുമാനം.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം; അനിശ്ചിതകാല സത്യാഗ്രഹത്തിനൊരുങ്ങി തൊഴിലാളികള്‍ - കെഎസ്ആര്‍ടിസി
സെക്രട്ടേറിയറ്റിന് മുമ്പിൽ ഡിസംബർ അഞ്ച് മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയന്‍റെ തീരുമാനം
ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം
സെപ്റ്റംബർ മാസത്തെ ശമ്പളം രണ്ട് ഖഡുക്കളായാണ് ലഭിച്ചിരുന്നത്. ഒക്ടോബർ മാസത്തെ ശമ്പളം ആദ്യ ഖഡു പോലും ലഭിക്കാത്ത വിഭാഗവും ഇവർക്കൊപ്പമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിലെ പ്രതിസന്ധിയിൽ പ്രതിഷേധങ്ങൾക്ക് ശക്തി പോരെന്ന അഭിപ്രായമുള്ള ജീവനക്കാർ യൂണിയന്‍റെ പിന്തുണ ഇല്ലാതെയുള്ള സമരത്തിനും തയ്യാറെടുക്കുന്നതായി തൊഴിലാളികൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അടുത്ത മാസവും ഇതേ അവസ്ഥ തുടർന്നാൽ സമരം കൂടുതല്‍ ശക്തമാക്കേണ്ടി വരുമെന്ന് യൂണിയൻ നേതാക്കളും പറയുന്നു.
Last Updated : Nov 26, 2019, 3:25 AM IST