കേരളം

kerala

ETV Bharat / state

വേനൽ കടുക്കുന്നു; വിലപൊള്ളി തണ്ണിമത്തൻ വിപണി

സാധാരണ തണ്ണിമത്തന് കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 20 മുതൽ 13 രൂപ നിരക്കിലാണ് വിൽപന നടത്തിയത്. 30 രൂപയാണ് ഇപ്പോഴത്തെ വില.

Kozhikode Watermelon Market price rising  Kozhikode Watermelon price hike  Kozhikode Watermelon vipani  വിലപൊള്ളി തണ്ണിമത്തൻ വിപണി  പൊള്ളുന്ന വിലയിൽ തണ്ണിമത്തൻ  തണ്ണിമത്തൻ വിപണി വില  തണ്ണിമത്തൻ ഇപ്പോഴത്തെ പുതിയ വില
വേനൽ കടുക്കുന്നു; വിലപൊള്ളി തണ്ണിമത്തൻ വിപണി

By

Published : Jan 27, 2022, 8:59 AM IST

കോഴിക്കോട്:വേനൽ കടുത്തതോടെ പൊള്ളുന്ന വിലയിൽ തണ്ണിമത്തൻ. വഴിയോരങ്ങളിലെ കച്ചവടവും ശീതളപാനീയ വിപണിയും സജീവമാകുന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കോഴിക്കോട് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്.

സാധാരണ തണ്ണിമത്തന് കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 20 മുതൽ 13 രൂപ നിരക്കിലാണ് വിൽപന നടത്തിയത്. 30 രൂപയാണ് ഇപ്പോഴത്തെ വില. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ ഇനം തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രിയം. ഇപ്പോൾ പാതയോരത്തും പഴക്കടകളിലും 30-35 രൂപ വരെയാണ്.

വേനൽ കടുക്കുന്നു; വിലപൊള്ളി തണ്ണിമത്തൻ വിപണി

ALSO READ:റിപ്പബ്ലിക് ഡേ പരേഡിൽ നൃത്തമവതിപ്പിച്ച് കോട്ടയം ബസേലിയസ് കോളജിലെ വിദ്യാര്‍ഥികള്‍

ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ ഉത്തമമെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ശരീര താപനിലയെ നിയന്ത്രിച്ചു നിർത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ പ്രിയപ്പെട്ട വേനൽ ഫലമാക്കി മാറ്റിയത്. തണ്ണിമത്തനും പൈനാപ്പിളും പഴവും മധുരവും ചേർത്ത മിക്സഡ് ജ്യൂസിനും ആവശ്യക്കാരേറെയാണ്.

വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നും വിലയിടിവ് ഉണ്ടാവുമെന്നുമാണ് തണ്ണിമത്തൻ വ്യാപാരികളുടെ പ്രതീക്ഷ. കരിക്കിനും ആവശ്യക്കാരേറെയാണെങ്കിലും നാടൻ കരിക്കിന്‍റെ ലഭ്യത നന്നേകുറവാണ്. സംസ്ഥാനത്ത് നാളികേരത്തിന്‍റെ വിലകൂടിയത് കാരണം തമിഴ്‌നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായി എത്തുന്നത്. 40-50 രൂപയാണ് ഒരു കരിക്കിന് ഇപ്പോൾ വില.

ABOUT THE AUTHOR

...view details