കോഴിക്കോട് :വേങ്ങേരിയില്‍ ബസ് അപകടത്തില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഉടമയും ഡ്രൈവറും അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശിയായ ഡ്രൈവര്‍, അഖില്‍ ബസ് ഉടമ അരുണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 304 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു (Kozhikode Vengeri Bus Accident).
Kozhikode Vengeri Bus Accident : ബസ് അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവം : ഉടമയും ഡ്രൈവറും അറസ്റ്റില്‍ - ബസ് അപകടം
Vengeri Bus Accident : ബസ് ഉടമയെയും ഡ്രൈവറെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു
Published : Oct 17, 2023, 10:06 AM IST
തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 16) വേങ്ങേരിയില്‍ വച്ചുണ്ടായ ബസ് അപകടത്തിലാണ് കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവര്‍ മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. മുന്‍പിലുണ്ടായിരുന്ന ബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും നിര്‍ത്തി.
ഇതോടെ പിന്നാലെയെത്തിയ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയും അത് മുന്നിലെ ബസില്‍ ചെന്നിടിക്കുകയും ചെയ്‌തു. ഇരു ബസുകള്‍ക്കും ഇടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.