കോഴിക്കോട്: താമരശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. താമരശേരി-എടവണ്ണ സംസ്ഥാന പാതയിൽ താമരശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് അപകടം. ഓൾ ഇന്ത്യാ പര്യടനത്തിനായി പുറപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്.
ഡ്രൈവര്‍ ഉറങ്ങി, താമരശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു - താമരശേരി കാർ അപകടം
ഓള്‍ ഇന്ത്യ പര്യടനത്തിനായി പുറപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്
ഡ്രൈവര്‍ ഉറങ്ങി, താമരശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു
യാത്രക്കാരായ മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.