കോഴിക്കോട് :തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്. ചെറൂപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ കോയസ്സൻ, അഭിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 12 മണിക്ക് മാവൂർ കൽപ്പള്ളിയിൽ വച്ചാണ് തെരുവുനായ ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്.
ബൈക്കിനുനേരെ കുതിച്ചുചാടി തെരുവുനായ ; വീണ് യാത്രികർക്ക് പരിക്ക്, വാഹനത്തിന് അടിയില്‍പ്പെട്ട് നായ ചത്തു - തെരുവ് നായ ശല്യം
തെരുവുനായ ചാടിയതോടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും വാഹനം മറിഞ്ഞ് നായയുടെ മേൽ വീഴുകയുമായിരുന്നു
ബൈക്ക് യാത്രികർക്ക് നേരെ കുതിച്ചുചാടി തെരുവുനായ; യാത്രക്കാർക്ക് പരിക്ക്, ബൈക്കിനടിയിൽപ്പെട്ട നായ ചത്തു
നായ ബൈക്കിന് മുകളിലേക്ക് ചാടിയതാണ് അപകട കാരണം. ഇതോടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും വാഹനം മറിഞ്ഞ് നായയുടെ മേൽ വീഴുകയുമായിരുന്നു. ബൈക്കിനടിയിൽപ്പെട്ട നായ ചത്തു. വീഴ്‌ചയിൽ യാത്രികർക്ക് കൈയ്‌ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ALSO READ:91കാരിയെ വീട്ടില്‍ കയറി കടിച്ച് തെരുവുനായ; വയോധിക ചികിത്സയില്‍