കോഴിക്കോട്: ജില്ലയില്‍ കടലാക്രമണം രൂക്ഷം. ഭട്ട് റോഡ് ബീച്ച്, തൈക്കൂട്ടം പറമ്പില്‍ എന്നിവിടങ്ങളിലാണ് കൂറ്റൻ തിരമാലകൾ വീടുകളിലേക്ക് ആഞ്ഞടിക്കുന്നത്. കടല്‍ ഭിത്തിക്ക് മുകളിലൂടെ ആഞ്ഞടിക്കുന്ന തിരമാലകളില്‍ നിന്ന് രക്ഷ നേടാൻ വീടുകൾക്ക് മുന്നില്‍ വലിയ ഷീറ്റുകൾ വലിച്ച് കെട്ടിയിരിക്കുകയാണ് തീരപ്രദേശത്തുള്ളവർ. പലരും രാത്രി കാലങ്ങളിൽ മറ്റ് വീടുകളെയാണ് ആശ്രയിക്കുന്നത്. ഈ ഭാഗങ്ങളിൽ കല്ലുകൊണ്ട് കടൽ ഭിത്തിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ചെറിയ കല്ലുകൾ ആയതിനാൽ തിരയുടെ ആക്രമണത്തിൽ അവയെല്ലാം നശിച്ചു. അധികാരികൾ സ്ഥലം സന്ദർശിച്ച് പോകുന്നതല്ലാതെ പരിഹാരം നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കോഴിക്കോട് കടലാക്രമണം രൂക്ഷം; തീരപ്രദേശത്ത് ആശങ്ക - kozhikode news
ഭട്ട് റോഡ് ബീച്ച്, തൈക്കൂട്ടം പറമ്പില്‍ എന്നിവിടങ്ങളിലാണ് കൂറ്റൻ തിരമാലകൾ വീടുകളിലേക്ക് ആഞ്ഞടിക്കുന്നത്.
കോഴിക്കോട് കടലാക്രമണം രൂക്ഷം; തീരപ്രദേശത്ത് ആശങ്ക
ശക്തമായ തിരയിൽ വീട്ടുമുറ്റത്തെ കിണറുകളിൽ വെള്ളം കയറുന്നുണ്ട്. തിരമാലകളുടെ ശക്തി കുറയ്ക്കാൻ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടല്‍ തീരത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുക നിലവിലെ അവസ്ഥയില്‍ ബുദ്ധിമുട്ടാണ്. ക്യാമ്പുകള്‍ തുറക്കണമെങ്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നതും പ്രതിസന്ധി ഉയർത്തുന്നു.