കോഴിക്കോട്:വേളം കാക്കുനി കാരക്കുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. പാതിരപ്പറ്റ അമരത്ത് അബ്‌ദുല്ലയുടെ മകൻ അബ്‌ദുൽ ജാബിർ, കണ്ടോത്ത്കുനി കേളോത്ത് കുഞ്ഞമ്മദിന്‍റെ മകൻ റഹീസ്, പൂതംപാറ കടത്തലക്കുന്നിൽ ചാക്കോയുടെ മകൻ ജെറിൻ എന്നിവരാണ് മരിച്ചത്. അമിത വേഗതയും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
ഇവർ സഞ്ചരിച്ച ബൈക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. വടകര ഭാഗത്തേക്ക് ഒരു ബൈക്കിൽ പോകുകയായിരുന്ന ജാബിറും റഹീസും, വടകരയിൽ നിന്ന് വരികയായിരുന്നു ജെറിന്‍റെ ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അതിശക്തമായ ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു.