കോഴിക്കോട് പുതിയതായി 1,324 കൊവിഡ് ബാധിതര്‍
സമ്പര്‍ക്കത്തിലൂടെ 1,256 പേര്‍ക്ക് രോഗം ബാധിച്ചു
കോഴിക്കോട്: ജില്ലയില്‍ ആശങ്ക പടര്‍ത്തി കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,324 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 1,256 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 17 ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. 48 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം മൂലം 441 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,303 ആയി. ഇതില്‍ 6,508 പേര്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ജില്ലയില്‍ 965 പേര്‍ പുതിയതായി രോഗമുക്തരായി. മറ്റു ജില്ലകളില്‍ നിന്നുള്ള 262 പേരാണ് കോഴിക്കോട് ചികിത്സയില്‍ കഴിയുന്നത്.