കോഴിക്കോട്:വിവാഹ വാഗ്‌ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ബിബിനാണ് (27) പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം (Kozhikode POCSO Case ).
13 കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് പ്രതിക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ സുപ്രധാന വിധിയുണ്ടായത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇൻസ്പെക്‌ടർ സുമിത് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് (POCSO Case Court Verdict).
കോട്ടയത്തും സമാന കേസില്‍ വിധി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 80 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ആറര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാനാണ് (39) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം. വിധിയില്‍ പ്രതി അടയ്‌ക്കുന്ന പിഴ അതിജീവിതയ്‌ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു (Rape Case In Kottayam).