കോഴിക്കോട്: കാമ്പസിൽ പരസ്യമായ സ്നേഹ പ്രകടനങ്ങൾ വിലക്കി കോഴിക്കോട് എന്‍ഐടി. ഇത് സംബന്ധിച്ച് എൻഐടി അധികൃതർ സർക്കുലർ പുറത്തിറക്കി. ഇമെയിൽ വഴിയാണ് വിദ്യാർഥികൾക്ക് സർക്കുലർ വിതരണം ചെയ്‌തത്.
കാമ്പസില്‍ പരസ്യ സ്‌നേഹപ്രകടനം പാടില്ല; സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍ഐടി
കാമ്പസില്‍ പരസ്യമായ സ്‌നേഹപ്രകടനം പാടില്ലെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നുമാണ് കോഴിക്കോട് എന്‍ഐടി സ്റ്റുഡന്‍റ് ഡീന്‍ ഡോ ജി കെ രജനീകാന്ത് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്
സ്റ്റുഡന്‍റ്സ് ഡീൻ ഡോ ജി കെ രജനീകാന്തിന്‍റെതാണ് സർക്കുലർ. കാമ്പസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നും മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് സർക്കുലർ ഇറക്കിയവരുടെ കണ്ടെത്തൽ.
സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. ഒരാഴ്‌ച മുമ്പ് സർക്കുലർ വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു. എന്നാൽ വാലന്‍റൈന്‍സ് ഡേ 'പശു ആലിംഗന'മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ആഹ്വാനം ചെയ്‌തതോടെയാണ് സർക്കുലറും വ്യാപകമായി പ്രചരിച്ചത്.