ആരോഗ്യമന്ത്രി സംസാരിക്കുന്നു കോഴിക്കോട്: നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി (Kozhikode Nipah Concern Mask Compulsory). കൺട്രോൾ റൂം തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ ജാഗ്രത പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യമന്ത്രി നേരിട്ടെത്തി നടത്തിയ യോഗത്തിലാണ് തീരുമാനം.
2021ൽ പുറത്തിറക്കിയ പ്രോട്ടോക്കോൾ നടപടികൾ സ്വീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 16 ടീമുകൾ രൂപീകരിച്ച് ചുമതലകൾ നൽകിയെന്നും മന്ത്രി പറഞ്ഞു. 75 ആളുകളാണ് സമ്പർക്ക പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ എല്ലാ ഹോസ്‌പിറ്റലുകളിലും ഇൻഫെക്ഷൻ കൺട്രോൾ റൂം തുറന്ന് പ്രവർത്തിപ്പിക്കാൻ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ഹൈ റിസ്‌ക് കോൺടാക്റ്റ് ഉള്ളവർ ഐസൊലേഷനിൽ കഴിയാനും സെക്കൻഡറി കോൺടാക്റ്റ് ഉള്ളവർ വീടുകളിലും ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗികളെ കാണാനുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു.
കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് ഉണ്ടായ രണ്ട് അസ്വഭാവിക മരണത്തെ തുടർന്ന് നിപ വൈറസ് സംശയത്തിൽ (Suspicion of Nipah Virus in Kozhikode) അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ യോഗം ചേർന്നത്. പൂനെ എൻ ഐ വി ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also read :Nipah Suspected In Kozhikode നിപ സംശയം; കോഴിക്കോട് അതീവ ജാഗ്രത നിര്‍ദേശം, ആരോഗ്യ വകുപ്പിന്‍റെ വിദഗ്‌ധ പരിശോധന നടക്കുന്നു
നിപ സംശയിക്കുന്നതിനാൽ ജില്ല മുഴുവൻ മന്ത്രി വീണ ജോർജ് (Health Minister Veena George) അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ഡോക്‌ടർമാരെ മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട് ജില്ലയില്‍ വിന്യസിയ്ക്കുമെന്നും പനി ബാധിതരിൽ ഹൈ റിസ്‌ക് രോഗികളെ ഐസൊലേറ്റ് ചെയ്യുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു (Veena George on Kozhikode Nipa Concern). സമയ നഷ്‌ടം ഒഴിവാക്കാനാണ് നിപയാണ് (Nipah) എന്ന് കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
Read More:Veena George On Kozhikode Nipa Concern നിപ സംശയം; കോഴിക്കോട് ജില്ലയില്‍ ജാഗ്രത നിർദേശം, കൂടുതൽ ഡോക്‌ടർമാരെത്തും, ആരോഗ്യമന്ത്രി ജില്ലയില്‍
രോഗ ബാധിതരെന്ന് സംശയിക്കുന്ന പ്രദേശങ്ങൾ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്. നിലവില്‍ ചികിത്സയിലുള്ള ഒൻപത് വയസുകാരന്‍റെ നില ഗുരുതരമാണ് എന്നും മന്ത്രി അറിയിച്ചു. നേരത്തെ സമാന രീതിയിൽ മരണങ്ങൾ ഉണ്ടായോ എന്ന വിഷയം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. നിപയാണെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങളാണ് കോഴിക്കോട് സംഭവിച്ചത്. രോഗം സംശയിക്കുന്ന ആദ്യത്തെയാൾ ഓഗസ്റ്റ് 30നാണ് മരിച്ചത്. ഇയാൾ ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിൽ എത്തിയ ആളാണ് രണ്ടാമത് മരിച്ചത്.
Also read :Nipah Virus Prevention: എന്താണ് നിപ? കൂടുതൽ അറിയാം.. പ്രതിരോധിക്കാം..