കേരളം

kerala

ETV Bharat / state

കോഴിക്കോട് കോർപ്പറേഷൻ മേയറായി ഡോ. ബീന ഫിലിപ്പ് സത്യപ്രതിജ്ഞ ചെയ്‌തു

49 വോട്ടുകൾ നേടിയാണ് ബീന ഫിലിപ്പ് മേയറായത്

കോഴിക്കോട് കോർപ്പറേഷൻ  മേയർ  ഡോ. ബീന ഫിലിപ്പ്  കോഴിക്കോട്  കൊവിഡ് പോസറ്റീവ്  Kozhikode mayor
കോഴിക്കോട് കോർപ്പറേഷൻ മേയറായി ഡോ. ബീന ഫിലിപ്പിനെ തെരഞ്ഞെടുത്തു

By

Published : Dec 28, 2020, 3:49 PM IST

കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ മേയറായി എൽഡിഎഫിലെ ഡോ. ബീന ഫിലിപ്പിനെ തെരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 49 വോട്ടുകൾ നേടിയാണ് ബീന ഫിലിപ്പ് കോഴിക്കോടിന്‍റെ നാലാമത്തെ മേയറായത്. കൗൺസിലിൽ 51 അംഗങ്ങളുള്ള LDF ൻ്റെ ഒരു വോട്ട് UDF ന് ലഭിച്ചു. എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവാവുകയും ചെയ്തു.

കോഴിക്കോട് കോർപ്പറേഷൻ മേയറായി ഡോ. ബീന ഫിലിപ്പിനെ തെരഞ്ഞെടുത്തു

UDF ൻ്റെ മേയർ സ്ഥാനാർത്ഥി കെ.സി ശോഭിതക്ക് 18 വോട്ടുകളാണ് ലഭിച്ചത്. 17 അംഗങ്ങളാണ് കൗൺസിലിൽ UDF ന് ഉള്ളത്. ഏഴ് അംഗങ്ങളുള്ള NDA യുടെ ആറ് പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഒരംഗം കൊവിഡ് പോസറ്റീവ് ആയതിനാൽ വന്നില്ല. NDAയുടെ മേയർ സ്ഥാനാർഥിയായി മത്സരിച്ച നവ്യ ഹരിദാസിന് ആറ് വോട്ടുകളാണ് ലഭിച്ചത്. ജില്ലാ കലക്ടർ സാംബ ശിവറാവുവായിരുന്നു വരണാധികാരി.

ABOUT THE AUTHOR

...view details