കോഴിക്കോട്: താമരശേരി അടിവാരത്തിന് സമീപം വീടിന് പിന്നിലെ മതിൽ ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൊച്ചുപറമ്പിൽ സദാനന്ദൻ്റെ ഭാര്യ കനകമ്മയാണ് മരിച്ചത്. വീടിന് പിറകിൽ താൽക്കാലികമായുണ്ടാക്കിയ അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന് പിന്നിലെ മതിൽ ഇടിഞ്ഞ് വീണു; മണ്ണിനടിയിൽപ്പെട്ട് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം - താമരശേരി വാർത്ത
കൊച്ചുപറമ്പിൽ സദാനന്ദൻ്റെ ഭാര്യ കനകമ്മയാണ് മരിച്ചത്.

മണ്ണിനടിയിൽപ്പെട്ട് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
തുടർച്ചയായി പെയ്‌ത മഴയ്‌ക്ക് പിന്നാലെയാണ് മതിൽ ഇടിഞ്ഞ് വീണത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ജില്ലയിലുടനീളം മഴ ശക്തമായി തുടരുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി ഇതേ സ്ഥിതി തുടരുകയാണ്. കാലവർഷം കനക്കുന്നതിനാൽ തന്നെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ALSO READ:ഇടുക്കിയില്‍ ശക്‌തമായ മഴ; കനത്ത നാശനഷ്ടം