കോഴിക്കോട്: കോതി ജനവാസ മേഖലയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് നിർമാണം യാതൊരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മാലിന്യ പ്ലാന്‍റിന് മുസ്ലിം ലീഗ് എതിരല്ല. പക്ഷേ എല്ലാ നിയമനിർദേശങ്ങളും ലംഘിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണം അംഗീകരിക്കാൻ കഴിയില്ല: പിഎംഎ സലാം - kothi waste plant
എല്ലാ നിയമനിർദേശങ്ങളും ലംഘിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പിഎംഎ സലാം
പി എം എ സലാം കോതിയിൽ
കണ്ടൽക്കാട് നശിപ്പിച്ച് കൊണ്ടാണ് മാലിന്യ പ്ലാന്‍റ് വരുന്നത്. പദ്ധതി കല്ലായി പുഴയിലെ വെള്ളത്തെ മലിനമാക്കുന്നു. സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ് പദ്ധതി എന്നും പി എം എ സലാം കുറ്റപ്പെടുത്തി. കോതിയിലെ നിർദിഷ്‌ട മാലിന്യ പ്ലാന്‍റ് നിർമാണ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:കോതി മാലിന്യ പ്ലാന്‍റ് ; പ്രതിഷേധം തുടരുന്നു, പിന്തുണയുമായി യുഡിഎഫ്