കോഴിക്കോട് : കോഴിക്കോട് മാവൂർ കൂളിമാട് പാലത്തിന്‍റെ ബീമുകൾ തകർന്ന സംഭവത്തിൽ കെആർഎഫ്ബി പ്രൊജക്‌ട് ഡയറക്‌ടറോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. പാലം പ്രവൃത്തി പരിശോധിക്കാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനും മന്ത്രി നിർദേശം നൽകി.
കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം : റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്
പാലം തകർന്ന സംഭവത്തിൽ കെആർഎഫ്ബി പ്രൊജക്‌ട് ഡയറക്‌ടറോട് മന്ത്രി വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു
കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം; റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്
Also read: കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നു
തിങ്കളാഴ്‌ച രാവിലെ 9 മണിയോടെയാണ് പാലത്തിന്‍റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണത്. അപകടത്തില്‍ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. രണ്ട് വർഷം മുന്‍പ് ആരംഭിച്ച പാലത്തിന്‍റെ നിർമാണ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായ ഘട്ടത്തിലാണ് അപകടമുണ്ടായത്.