കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധ സ്‌നേഹവണ്ടികളുമായി ഡി.വൈ.എഫ്.ഐ - snehavandi

ജില്ലയിൽ 243 സ്‌നേഹവണ്ടികളാണ് ഉള്ളത്.

clt  കൊവിഡ് പ്രതിരോധ പ്രവർത്തനം; സ്‌നേഹവണ്ടികളുമായി ഡി.വൈ.എഫ്.ഐ  ഡി.വൈ.എഫ്.ഐ  ഡി.വൈ.എഫ്.ഐ സ്‌നേഹവണ്ടി  സ്‌നേഹവണ്ടി  സ്‌നേഹവണ്ടി കോഴിക്കോട്  DYFI's snehavandi  DYFI  snehavandi  snehavandi Kozhikod
സ്‌നേഹവണ്ടികളുമായി ഡി.വൈ.എഫ്.ഐ

By

Published : May 16, 2021, 3:48 PM IST

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സഹായമേകാൻ സ്‌നേഹവണ്ടികളുമായി ഡി.വൈ.എഫ്.ഐ. 243 സ്‌നേഹവണ്ടികളാണ് ജില്ലയിൽ ഉള്ളത്. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ഏത് സമയത്തും സഹായം ലഭ്യമാകുന്ന രീതിയിലാണ് ഇതിന്‍റെ സേവനം ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ 16 ആംബുലൻസുകളും സംഘടനയുടേതായി ജില്ലയിൽ ഓടുന്നുണ്ട്. പത്ത് യൂണിറ്റുകളിലായി 25000 വോളണ്ടിയർമാരാണ് ജില്ലയിൽ ഉള്ളത്. ചാത്തമംഗലം, ചേനോത്ത് വച്ച് കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള 23 സ്‌നേഹവണ്ടികൾ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ് ഫ്ലാഗ് ഓഫ് ചെയ്‌തു.

ABOUT THE AUTHOR

...view details