ജില്ലയിൽ കൊവിഡ് വാക്‌സിൻ ഇനി മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രം
കൊവിൻ സൈറ്റിൽ സ്വയം രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌ക് മുഖേന സേവനം ലഭ്യമാക്കും.
കോഴിക്കോട്: ജില്ലയിൽ ഇന്ന് മുതൽ കൊവിഡ് വാക്‌സിൻ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മാറ്റി വയ്‌ക്കുകയും ചെയ്‌തു. മാത്രമല്ല സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഒരു കേന്ദ്രത്തിലും ഉണ്ടാകുകയില്ല. എന്നാൽ കൊവിൻ സൈറ്റിൽ സ്വയം രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌ക് മുഖേന സേവനം ലഭ്യമാക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്‍റെ ഭാഗമായി വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ജനത്തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ജില്ലാ ഭരണകൂടം ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.