നഗരപരിധിയിലെ മാലിന്യം തുടച്ചുനീക്കാൻ പുതിയ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് അറുതിവരുത്താൻ നഗരത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് സിസിടിവി ക്യാമറ സ്ഥാപിക്കാനാണ് കോർപ്പറേഷൻ തീരുമാനം.
മാലിന്യം തള്ളുന്നവരെ സിസിടിവിയില്‍ കുടുക്കാൻ കോഴിക്കോട് കോർപ്പറേഷൻ - മാലിന്യം
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തടയാനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ.
പ്ലാസ്റ്റിക് കവറിലും ചാക്കിലും മാലിന്യം നിറച്ചു കൊണ്ടുവന്നു ഇരുട്ടിന്‍റെ മറവിൽ പൊതുസ്ഥലത്ത് തള്ളുന്നത് നഗരത്തിലെ പതിവ് കാഴ്ചകളിലൊന്നാണ്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് അറുതിവരുത്താൻ നിരവധി പദ്ധതികളുമായി കോർപ്പറേഷൻ രംഗത്തെത്തിയിരുന്നെങ്കിലും ഒന്നും ഫലംകണ്ടില്ല.
ഇതേതുടർന്നാണ് ആധുനിക സംവിധാനത്തിന്‍റെസഹായത്തോടെ ജനങ്ങളുടെ ഇത്തരം പ്രവർത്തനം അവസാനിപ്പിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഇതിന്‍റെഭാഗമായി ഓരോ വാർഡിലും സി സി ടി വി ക്യാമറ സ്ഥാപിക്കുമെന്ന് കോർപറേഷൻഅറിയിച്ചു. ക്യാമറ സ്ഥാപിക്കുന്നതോടെ നഗരത്തിലെ മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുമെന്നാണ് കോർപ്പറേഷൻ കണക്കുകൂട്ടുന്നത്.