കോഴിക്കോട്:കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അംഗീകരിക്കാത്തതിനെത്തുടർന്നാണ് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായത്. ബഹളം തുടർന്നതോടെ മേയർ തോട്ടത്തിൽ രവീന്ദ്രന് ചേംബറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ മുസ്ലീം ലീഗിന്‍റെ കൗൺസിൽ പാർട്ടി ലീഡറായ സി. അബ്ദുറഹ്മാന്‍റെ കണ്ണിന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മുസ്ലീം ലീഗ് ലീഡറിന് പരിക്കേറ്റു.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി
കൗൺസിൽ യോഗത്തിൽ നടന്ന കയ്യാങ്കളിയും അബ്ദുറഹ്മാന് പരിക്കേറ്റ സംഭവവും ഭൗർഭാഗ്യകരമാണെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രതികരിച്ചു.
Last Updated : Sep 3, 2019, 9:30 PM IST