കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം പാളയം മാർക്കറ്റിൽ വച്ച് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു.
കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം - kozhikode corporation cleaning
കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് കോർപറേഷൻ പരിധി മുഴുവൻ ശുചീകരിക്കാനാണ് നിർദേശം.
കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ
കൊവിഡ് വ്യാപനത്തോടൊപ്പം ഭീഷണിയുണർത്തി ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാലിന്യങ്ങൾ അനാവശ്യമായി വലിച്ചെറിയാതെ ജനങ്ങൾ സ്വയം ബോധവാൻമാരാകണമെന്ന് മേയർ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് പറഞ്ഞു. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് കോർപറേഷൻ പരിധി മുഴുവൻ ശുചീകരിക്കാനാണ് നിർദേശം. ഡെപ്പൂട്ടി മേയർ മുസാഫിർ അഹമ്മദും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
Last Updated : May 22, 2021, 12:00 PM IST