കോഴിക്കോട്: ചെട്ടിക്കാട് പാലം അപകട ഭീഷണിയില്‍.പെരുവയൽ- മാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ ആൽമരം കടപുഴകി വീണാണ് പാലത്തിന്‍റെ ഇരുഭാഗത്തുമുള്ള കൈവരികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചത്. കമുക് കഷണങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി കൈവരികൾ പുന:സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും ഇപ്പോൾ തകർന്ന അവസ്ഥയിലാണ്.
ചെട്ടിക്കാട് പാലം അപകട ഭീതിയില്‍, പുതിയപാലം നിർമിക്കണമെന്ന് നാട്ടുകാർ - കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലം ഇപ്പോഴും അപകട ഭീഷണിയില്‍
കഴിഞ്ഞ പ്രളയത്തില്‍ ആല്‍മരം കടപുഴകി വീണതിനെ തുടര്‍ന്ന് തകര്‍ന്ന ചെട്ടിക്കാട് പാലം ഇപ്പോഴും അപകട ഭീഷണിയില്‍.പുതിയ പാലം നിര്‍മിക്കാന്‍ ഇതുവരെ സാങ്കേതിക അനുമതി ആയില്ല.
ഒരേസമയം ഒരു ഭാഗത്തേക്ക് ചെറിയ വാഹനങ്ങൾ മാത്രം കടന്നു പോകുന്ന ഈ പാലത്തിന് പകരം വലിയ വാഹനങ്ങൾക്ക് കൂടി കടന്നുപോകാവുന്ന രീതിയിലുള്ള പാലം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പുതിയ പാലം നിർമിക്കാൻ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അതിന് സാങ്കേതിക അനുമതി പോലും ലഭ്യമായിട്ടില്ല.
പാലത്തിലേക്ക് വീണ ആൽമരത്തിന്‍റെ ബാക്കി ഭാഗങ്ങൾ മുറിച്ചു മാറ്റേണ്ടത് പൊതുമരാമത്ത് വകുപ്പ് ആണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പാലത്തിന്‍റെ കൈവരികൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്ഥലം സന്ദർശിച്ചശേഷം നടപടിയെടുക്കുമെന്ന് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബീന പറഞ്ഞു.
TAGGED:
latest kozhikode