കോഴിക്കോട്:മാതാപിതാക്കളെ രോഗം തളര്‍ത്തിയിട്ടും ദുരിതങ്ങള്‍ക്ക് നടുവില്‍ തളരാതെ അവരെ ശുശ്രൂഷിച്ചും പഠനം പൂർത്തിയാക്കാനും ശ്രമിക്കുന്ന മായയുടെ കഥയാണിത്. കോഴിക്കോട് ചേമഞ്ചേരി നിടൂളി വീട്ടില്‍ മായാലക്ഷ്‌മിയാണ് രോഗബാധിതരായ മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിതം മാറ്റിവയ്‌ക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ മായാലക്ഷ്‌മിയുടെ അച്ഛന്‍ ഗോപാലന്‍ കൂലിപണിയെടുത്താണ് കുടുംബത്തെ പോറ്റിയിരുന്നത്.
ചേമഞ്ചേരിയിലെ ഗോപാലന്‍റെ വീട്ടിലെ ദൃശ്യങ്ങള്‍ എന്നാല്‍ വീട്ടിലെ ഗോവണിയില്‍ നിന്ന് വീണ് തലക്ക് ക്ഷതമേറ്റത് ചെറിയ ഓര്‍മക്കുറവിന് കാരണമായി. ഇതോടെ കൂലിപണിയെടുത്ത് കുടുംബം നോക്കാന്‍ കഴിയാതായി. നിത്യവൃത്തിക്ക് പോലും വഴിയില്ലാതായതോടെ കാപ്പാട് കടപ്പുറത്ത് കടല വില്‍പനയ്‌ക്ക് ഇറങ്ങിയെങ്കിലും ദുരന്തം വീണ്ടും ഈ കുടുംബത്തെ തേടിയെത്തി.
വീട്ടിലെ കട്ടിലില്‍ നിന്ന് വീണതോടെ ഗോപാലന്‍റെ സംസാരശേഷി നഷ്‌ടപ്പെട്ട് പൂര്‍ണമായും കിടപ്പിലായി. അപസ്‌മാര രോഗിയായ അമ്മ ഗീതയ്‌ക്ക് അസുഖം മൂർച്ഛിച്ചതോടെ മായാലക്ഷ്‌മി തന്നെയാണ് ഇരുവരെയും പരിചരിക്കുന്നത്. വായ്‌പയെടുത്ത് നിര്‍മിച്ച വാടിന്‍റെ പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ഗോപാലന്‍ കിടപ്പിലായത്.
വീട്ടില്‍ ശുചിമുറി പോലും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. വീട് അടച്ചുറപ്പാക്കാനും കുടുംബത്തിന്‍റെ നിത്യവ്യത്തിക്കുള്ള പണം കണ്ടെത്തുന്നതിനുമായി നാട്ടുകാര്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സന്മനസുള്ളവര്‍ക്ക് 9447167333 എന്ന ഗൂഗിള്‍ പേ നമ്പറിലേക്ക് സഹായങ്ങള്‍ അയക്കാവുന്നതാണ്.
also read:ബെഹ്‌ഷെറ്റ്‌സ് ട്യൂമര്‍ ബാധിച്ച് 23കാരി, ശരീരം നുറുങ്ങുന്ന വേദനയിലും തളരാതെ സ്വപ്‌നങ്ങള്‍ക്ക് പുറകെ എല്‍ബെറ്റ്