കോഴിക്കോട്:കോഴിക്കോട് ആറര കിലോ കഞ്ചാവുമായി വന്ന നാലംഗ സംഘം പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ഹാസിഫ് (23), അരക്കിണർ സ്വദേശി മുർഷിദ് (21), വെസ്റ്റിൽ സ്വദേശി സുദർശ് (22 ), പുതിയങ്ങാടി സ്വദേശി ജിനേഷ് (21), എന്നിവരെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി പി ശ്രീജിത്തിൻ്റെ നിർദേശത്തെ തുടർന്ന് എസ്. ഐ, എം .കെ അനിൽകുമാർ പാറോപ്പടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. വൻ മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചതായാണ് സൂചന.
കോഴിക്കോട് കഞ്ചാവ് വേട്ട; നാലംഗ സംഘം പിടിയിൽ
കാസർകോട് സ്വദേശി മുഹമ്മദ് ഹാസിഫ് (23), അരക്കിണർ സ്വദേശി മുർഷിദ് (21), വെസ്റ്റിൽ സ്വദേശി സുദർശ് (22 ), പുതിയങ്ങാടി സ്വദേശി ജിനേഷ് (21), എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് കഞ്ചാവ് വേട്ട; നാലംഗ സംഘം പിടിയിൽ
സിപിഒ മാരായ സുമേഷ് ,രാജീവൻ ,ഫൈസൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാവങ്ങാട് സീന പ്ലാസ്റ്റിക്സിനു സമീപത്തുവെച്ച് കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ പുതിയ നിരത്ത് സ്വദേശി മുഹമ്മദ് ഹർഷാദ് (24) പിടിയിലായി. എലത്തൂർ പ്രിൻസിപ്പൽ എസ്ഐ സനീഷ് നടത്തിയ വാഹനപരിശോധനയിൽ ആണ് പാവങ്ങാട് സീനോ പ്ലാസ്റ്റിക്കിനടത്തു നിന്ന് ഇയാൾ പിടിയിൽ ആയത്.