കോഴിക്കോട് 34കാരിക്ക് കൊവിഡ്; ഗർഭസ്ഥ ശിശു മരിച്ചു - Kozhikode 34-year-old covid
മുക്കം അഗസ്ത്യൻ മുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ 34കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്
കോഴിക്കോട് 34കാരിക്ക് കൊവിഡ്; ഗർഭസ്ഥ ശിശു മരിച്ചു
കോഴിക്കോട്:മുക്കത്ത് ചികിത്സക്കെത്തിയ ഗർഭിണിക്ക് കൊവിഡ്. ഇവരുടെ ഗർഭാവസ്ഥയിൽ ഉള്ള ഏഴ് മാസം പ്രായമായ കുട്ടി മരിച്ചു. മുക്കം അഗസ്ത്യൻ മുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ 34കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയെ മെഡിക്കൽ കോളജിലേക് മാറ്റി. സ്വകാര്യ ആശുപത്രി അണുവിമുക്തമാകാനുള്ള നടപടി തുടങ്ങി. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.