കേരളം

kerala

ETV Bharat / state

പുതുവർഷദിനത്തിൽ അപകടമരണം; കൊയിലാണ്ടിയിൽ ബസിനടിയിൽപ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം - kozhikode accident

റോഡ് മുറിച്ചുകടക്കുന്നതിനിടെ നെല്ലാടി വിയ്യൂർ വളപ്പിൽതാഴെ സ്വദേശിയായ ശ്യാമള എന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.

Koyilandy bus accident  റോഡ് മുറിച്ചുകടക്കുന്നതിനിടെ  ശ്യാമള  പുതുവർഷദിനത്തിൽ അപകടമരണം  ബസിനടിയിൽപ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം  കോഴിക്കോട് അപകടമരണം  അപകടമരണം  അടിമാലി  അടിമാലി അപകടം  അടിമാലി ടൂറിസ്റ്റ് അപകടം  adimali accident  adimali tourist bus accident  kozhikode accident  Koyilandy accident death
അപകടമരണം

By

Published : Jan 1, 2023, 1:31 PM IST

കോഴിക്കോട്: പുതുവർഷദിനത്തിൽ കൊയിലാണ്ടിയിൽ ബസിനടിയിൽപ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം. നെല്ലാടി വിയ്യൂർ വളപ്പിൽതാഴെ സ്വദേശിയായ ശ്യാമള (65) ആണ് മരിച്ചത്. രാവിലെ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. സ്ത്രീയുടെ തലയിലൂടെ ബസിന്‍റെ മുൻഭാഗം കയറിയിറങ്ങുകയായിരുന്നു. ഭർത്താവ് ആനപ്പടിക്കൽ രാഘവൻ, മക്കൾ രാകേഷ്, ഹരീഷ്, രേഷ്‌മ.

സമാനമായ രീതിയിൽ അടിമാലിയിലും പുതുവർഷദിനത്തിൽ അപകടം സംഭവിച്ചിരുന്നു. മലപ്പുറത്ത് നിന്നും വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച ബസാണ് തിങ്കള്‍ക്കാടിന് സമീപത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞത്. സംഭവത്തിൽ മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു.

READ MORE:അടിമാലിയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 40ഓളം പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details