കേരളം

kerala

ETV Bharat / state

പ്രവാസിയെ തട്ടികൊണ്ടു പോയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

ചിലരെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്‌തു വരുന്നുവെന്നും വൈകുന്നേരമോടെ ഈ സംഘത്തെ കുറിച്ച് വ്യക്തത വരുമെന്നും പൊലീസ് വ്യക്തമാക്കി.

Koyilandi Kidnapping Case  Koyilandi Kidnapping Case news  Koyilandi Kidnapping news  Koyilandi Kidnapping Case latest news  karipur gold smuggling case  karipur gold smuggling case news  karipur gold smuggling news  karipur gold smuggling latest news  പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവം  പ്രവാസിയെ തട്ടികൊണ്ടു പോയ വാർത്ത  പ്രവാസി  പ്രവാസി പുതിയ വാർത്ത  പ്രവാസി വാർത്ത  കരിപ്പൂർ വാർത്ത  കരിപ്പൂർ സ്വർണക്കടത്ത്  കരിപ്പൂർ സ്വർണക്കടത്ത് വാർത്ത  കരിപ്പൂർ സ്വർണക്കടത്ത് പുതിയ വാർത്ത  കൊടുവള്ളി സംഘം  കൊടുവള്ളി സംഘം വാർത്ത  ക്വട്ടേഷൻ സംഘം വാർത്ത
പ്രവാസിയെ തട്ടികൊണ്ടു പോയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

By

Published : Jul 14, 2021, 3:41 PM IST

Updated : Jul 14, 2021, 4:50 PM IST

കോഴിക്കോട്:കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടികൊണ്ടു പോയ സംഘത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചുവെന്ന് കോഴിക്കോട് റൂറൽ എസ്.പി എ. ശ്രീനിവാസ്. ചിലരെ ചോദ്യം ചെയ്‌തുവരുന്നതായും എസ്.പി അറിയിച്ചു. ഫോൺ കോളുകളുടെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. വൈകുന്നേരമോടെ ഈ സംഘത്തെ കുറിച്ച് വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു .

പ്രവാസിയെ തട്ടികൊണ്ടു പോയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

അഷ്‌റഫ് സ്വർണക്കടത്ത് ക്യാരിയർ

അതേസമയം തട്ടിക്കൊണ്ട് പോയ സംഘം ഇന്ന് രാവിലെയോടെ ഇയാളെ വിട്ടയച്ചു. കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെ ഇറക്കി വിടുകയായിരുന്നു. ചെറിയ പരിക്കുകളുള്ളതിനാൽ അഷ്റഫിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്‌ദ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വർണക്കടത്ത് ക്യാരിയറാണ് താനെന്ന് ആശുപത്രിയിൽ വച്ച് അഷ്‌റഫ് പൊലീസിന് മൊഴി നൽകി. കൊച്ചി വഴി സ്വർണം കടത്തിയതിന് അഷ്‌റഫിനെതിരെ നേരത്തേ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

READ MORE:പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഷ്റഫിനെ വിട്ടയച്ചു

ചൊവ്വാഴ്‌ചയാണ് രാവിലെയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽ കാറിലെത്തിയ സംഘം അഷ്‌റഫിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. റിയാദിൽ നിന്ന് മെയ് അവസാനമാണ് ഇയാൾ നാട്ടിലെത്തിയത്.

READ MORE: പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന്‌ സൂചന

Last Updated : Jul 14, 2021, 4:50 PM IST

ABOUT THE AUTHOR

...view details