ദേശീയപാതയിൽ കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ ഗതാഗത തടസമുണ്ടാക്കുന്ന കോരപ്പുഴ പാലം പൊളിച്ചു പണി ആരംഭിച്ചു. രണ്ടുവരി ഗതാഗതം സാധ്യമാകുന്ന 12 മീറ്റർ വീതിയുള്ള പാലമാണ് നിർമ്മിക്കുന്നത്
ദേശീയപാതയിൽ കോഴിക്കോടിനും കണ്ണൂരിനുമിടയിൽ വീതികുറഞ്ഞ പാലങ്ങളിൽ ഒന്നാണ് കോരപ്പുഴയുടെത്. പഴയ പാലത്തിന്‍റെ അതേ രൂപത്തിൽ തന്നെയാണ് പുതിയ പാലത്തിന്‍റെയും നിർമ്മാണം. കോരപ്പുഴ മൂരാട് തുടങ്ങിയ പാലങ്ങളുടെ വീതി കുറവ് കാരണം ദേശീയപാതയിൽ അതിസങ്കീർണമായ ഗതാഗതക്കുരുക്കാണ് എന്നും അനുഭവപ്പെട്ടത്. ഒരേസമയം ഒരു വശത്തു നിന്നു വരുന്ന വാഹനങ്ങൾമാത്രം കടത്തിവിടാനുള്ള സൗകര്യമേ ഈ പാലത്തിനുള്ളു. ഇതിനിടയിൽ മറുഭാഗത്ത് നിന്ന് ഏതെങ്കിലും വലിയ വാഹനം പാലത്തിലേക്ക് കടന്നാൽ ഗതാഗതം പൂർണമായും നിലയ്ക്കും.