കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ ശാസ്‌ത്രീയ പരിശോധന നടത്തുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി കല്ലറകളിൽ നിന്ന് ശേഖരിച്ച മൃതദേഹത്തിന്‍റെ സാമ്പിളുകൾ ഡി.എൻ.എ പരിശോധന നടത്തുന്നതിനായി റോയ് തോമസിന്‍റെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയ് തോമസ്- ജോളി ദമ്പതികളുടെ മക്കൾ റെമൊ, റെനോൾഡ് എന്നിവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു.
കൂടത്തായി കൊലപാതകം : ശാസ്‌ത്രീയ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകൾ ശേഖരിച്ചു - രക്ത സാമ്പിളുകൾ ശേഖരിച്ചു
കല്ലറകളിൽ നിന്ന് ശേഖരിച്ച മൃതദേഹത്തിന്‍റെ സാമ്പിളുകൾ ഡി.എൻ.എ പരിശോധന നടത്തുന്നതിനായി റോയ് തോമസിന്‍റെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയ് തോമസ്- ജോളി ദമ്പതികളുടെ മക്കൾ റെമൊ, റെനോൾഡ് എന്നിവരുടെ രക്ത സാമ്പിളുകളാണ് ശേഖരിച്ചത്.
കൂടത്തായി : ശാസ്‌ത്രീയ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകൾ ശേഖരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ ഒമ്പതോടെ ശേഖരിച്ച ഇവരുടെ രക്തം ഫോറൻസിക് വിഭാഗം മേധാവി കെ. പ്രസന്നകുമാറിന്‍റെ നേതൃത്വത്തിലാണ് ശേഖരിച്ചത്. രക്തം തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിലേക്കോ കണ്ണൂരിലെ ലാബിലേക്കോ അയക്കും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്ന് ഡോ. പ്രസന്നകുമാർ അറിയിച്ചു. അതേ സമയം ഡി.എൻ.എ പരിശോധന എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പൊലീസും അറിയിച്ചു.