കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട വ്യാജ ഒസ്യത് കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയെയും കൂടത്തായി മുൻ വില്ലേജ് ഓഫീസർ കിഷോർ ഖാനെയും പൊലീസ് കസ്റ്റഡിയിലെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ഇന്നലെ അറസ്റ്റിലായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ കസ്റ്റഡി സാധ്യത പൊലീസ് തള്ളിക്കളയാത്തത്.
കൂടത്തായി കേസ്; വ്യാജ ഒസ്യത് തരപ്പെടുത്താൻ സഹായിച്ച ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തേക്കും - koodathayi murder
കേസുമായി ബന്ധപ്പെട്ട് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ഇന്നലെ അറസ്റ്റിലായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയേറുന്നത്
കൂടത്തായി കേസ്: വ്യാജ ഒസ്യത് തരപ്പെടുത്താൻ സഹായിച്ച ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തേക്കും
വ്യാജ രേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ഇതിന്‍റെ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാകും പൊലീസ് നടപടി. കേസിൽ നേരത്തെ രണ്ടു തവണ ഇരുവരെയും കലക്‌ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്‌തിരുന്നു. നിലവിൽ കൂടത്തായി കേസിന് ബലം നല്‍കാൻ വ്യാജ രേഖ ചമച്ചു എന്ന തെളിവ് നിർണായകമാണ്. അതിനാൽ തന്നെ പൊലീസ് പരമാവധി തെളിവ് ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.