കേരളം

kerala

ETV Bharat / state

Koodathai Murder | കൂടത്തായി റോയ് തോമസ് വധക്കേസ് : കൊലപാതകത്തിലെ പങ്ക് ജോളി സമ്മതിച്ചിരുന്നതായി മൊഴി നൽകി സഹോദരൻ

കൂടത്തായി റോയ് തോമസ് വധക്കേസിൽ ജില്ല ക്രൈംബ്രാഞ്ച് കല്ലറ തുറക്കാൻ തീരുമാനിച്ച അവസരത്തിൽ കൊലപാതകത്തിലെ പങ്ക് ജോളി വെളിപ്പെടുത്തിയിരുന്നതായി സഹോദരന്‍റെ മൊഴി

koodathai follow  Koodathai murder case  Koodathai Roy Thomas murder case  Roy Thomas murder case  joly  കൂടത്തായി റോയ് തോമസ് വധക്കേസ്  ജോളി  റോയ് തോമസ്  കൊലപാതകം  കൂടത്തായി ജോളി  ജോളിക്കെതിരെ മൊഴി
Koodathai murder

By

Published : Jul 7, 2023, 5:53 PM IST

കോഴിക്കോട് : പ്രമാദമായ കൂടത്തായി റോയ് തോമസ് വധക്കേസില്‍ മുഖ്യ പ്രതി ജോളിക്കെതിരെ സഹോദരന്‍റെ മൊഴി. റോയ് തോമസിന്‍റെ കൊലപാതകത്തിലെ പങ്ക് ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരന്‍ ജോര്‍ജ് വിചാരണ കോടതിയിൽ നിർണായക മൊഴി നല്‍കി. കുടുംബ കല്ലറകളിലെ മൃതദേഹാവശിഷ്‌ടം പുറത്തെടുത്ത് പരിശോധിക്കാന്‍ ജില്ല ക്രൈംബ്രാഞ്ച് തീരുമാനിച്ചപ്പോഴായിരുന്നു ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മൊഴി.

സത്യം വെളിപ്പെടുത്തിയത് കല്ലറ തുറക്കുമെന്നായപ്പോൾ :കൂടത്തായി റോയ് തോമസ് വധക്കേസിലെ ഒമ്പതാം സാക്ഷിയാണ് ജോളിയുടെ മൂത്ത സഹോദരനായ ജോര്‍ജ് എന്ന ജോസ്. 2019 ഒക്‌ടോബര്‍ മൂന്നിന് ജോളി ആവശ്യപ്പെട്ടതനുസരിച്ച് ജോര്‍ജ് കൂടത്തായിലെ പൊന്നാമറ്റം വീട്ടിലെത്തിയിരുന്നു. ജില്ല ക്രൈംബ്രാഞ്ച് കുടുംബ കല്ലറ തുറക്കാന്‍ പോകുന്നതില്‍ വിഷമത്തിലായിരുന്നു ജോളി.

അത് ചോദിച്ചപ്പോഴാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന കാര്യം ജോളി പറഞ്ഞത്. പിന്നീട് ജോളി ആവശ്യപ്പെട്ടപ്പോള്‍ വക്കീലിനെ കാണാന്‍ പോയതായും അവരുടെ ഭര്‍ത്താവ് ഷാജുവും ഒപ്പമുണ്ടായിരുന്നതായും ജോര്‍ജ് കോഴിക്കോട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എസ് ആര്‍ ശ്യാംലാല്‍ മുമ്പാകെ മൊഴി നൽകി. ജോളിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മനസിലായപ്പോള്‍ മകന്‍ റെമോ ജോളിയോട് ദേഷ്യപ്പെട്ടിരുന്നതായും ജോര്‍ജ് സാക്ഷി വിസ്‌താരത്തില്‍ പറഞ്ഞു.

also read :കൂടത്തായി കൊലപാതക പരമ്പര; ജോളിക്കെതിരെ മകന്‍റെ മൊഴി, ആറ് കൊലയും നടത്തിയത് താനാണെന്ന് ജോളി പറഞ്ഞതായി മകന്‍

നേരത്തെ മറ്റ് രണ്ട് സഹോദരങ്ങളും ജോളിക്കെതിരെ മാറാട് പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജോളിയുടെ അഭിഭാഷകന്‍ ബി എ ആളൂരിന്‍റെ അസൗകര്യം കാരണം എതിര്‍ വിസ്‌താരം ഈ മാസം 27 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്‌ണന്‍, അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ സുഭാഷ് എന്നിവര്‍ ഹാജരായി.

കൂടത്തായി കൊലപാതക പരമ്പര : 2011 ലാണ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെട്ടത്. ശരീരത്തിൽ സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന് പറഞ്ഞ് അന്ന് കേസന്വേഷിച്ച കോടഞ്ചേരി പൊലീസ് കേസ് ഫയല്‍ മടക്കി. എന്നാൽ എട്ട് വർഷത്തിന് ശേഷം റോയ് തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ ചുരുളഴിയുന്നത്. വടകര റൂറൽ എസ്‌ പി ആയിരുന്ന കെ ജി സൈമണാണ് പ്രത്യേക അന്വേഷണത്തിലൂടെ കേസിൽ വഴിത്തിരിവുണ്ടാക്കിയത്.

also read :കൂടത്തായി കൊലപാതക പരമ്പര : റോയ് വധക്കേസിൽ സാക്ഷി വിസ്‌താരത്തിന് ഇന്ന് തുടക്കം

തുടർന്ന് മുൻ ഭർത്താവ് റോയ് തോമസിന്‍റെ വധത്തിൽ ജോളിയടക്കം നാല് പ്രതികൾ അറസ്‌റ്റിലായി. റോയിയിൽ നിന്ന് സ്വത്ത് തട്ടിയെടുക്കാൻ ജോളി ശ്രമിക്കുന്നുവെന്ന പരാതിയിൽ നടത്തിയ അന്വേഷണം പിന്നീട് പൊന്നാമറ്റം തറവാട്ടിലെ ആറ് പേരുടെ മരണം കൊലപാതകമായിരുന്നെന്ന ഞെട്ടിക്കുന്ന കണ്ടെത്തലിലാണ് അവസാനിച്ചത്.

ABOUT THE AUTHOR

...view details