കോഴിക്കോട്: കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷനായ പനക്കോട് വാടിക്കലില്‍ കഴിഞ്ഞ ദിവസം തെങ്ങിന് തടം തുറന്നത് തൊഴിലുറപ്പ് തൊഴിലാളികളാണ്. അതിലെന്താ കൗതുകം എന്ന് ചോദിച്ചാല്‍ കൗതുകം ലേശം കൂടുതലാണെന്ന് പറയേണ്ടി വരും.
തല പോയ തെങ്ങിന് തടം തുറന്നു: ആദ്യം തമാശ, പിന്നെ വിവാദം, ഒടുവില്‍....
കൊടുവള്ളി വാടിക്കൽ തേറ്റാമ്പുറം റോഡരികിൽ കല്ലുണ്ടയിൽ കാദിരിയുടെ സഹോദരൻ അബൂബക്കറിന്‍റെ കൃഷിയിടത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വിവാദമായ തടം തുറപ്പ് നടന്നത്.
കാരണം തെങ്ങിന്‍റെ തടം തുറന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് തെങ്ങിന് തലയില്ലെന്ന് മനസിലായത്. ഇത് കണ്ട നാട്ടുകാർ ചോദിച്ചത് ഇത് തലയില്‍ ആൾത്താമസമുള്ളവർ ചെയ്യുന്ന പണിയാണോ എന്നാണ്. തടം തുറപ്പിന്‍റെ കൗതുകം മാറി സംഗതി വിവാദമായതോടെ തെങ്ങിന്‍റെ ചുവട് മൂടിയാണ് തൊഴിലാളികൾ തലയില്ലാത്ത പണിയുടെ ക്ഷീണം മാറ്റിയത്.
വാടിക്കൽ തേറ്റാമ്പുറം റോഡരികിൽ കല്ലുണ്ടയിൽ കാദിരിയുടെ സഹോദരൻ അബൂബക്കറിന്‍റെ കൃഷിയിടത്തിലാണ് ആദ്യം കൗതുകവും പിന്നെ വിവാദവുമായ തടം തുറപ്പ് നടന്നത്. മുൻ സിഡിഎസ് ചെയർപേഴ്‌സൺ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ജോലി നടന്നതെന്ന് നാട്ടുകാർ പറഞ്ഞു.