കോഴിക്കോട്:കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ് ഇന്ന് (മെയ് 17). കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14-ാം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്നു. ഡിവിഷൻ കൗൺസിലറായിരുന്ന കെ. ബാബു സി.പി.എം താമരശേരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് നടത്തുന്നത്.
കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ് ഇന്ന് - Kozhikode Koduvalli by election
ഉപതെരഞ്ഞടുപ്പ് ഡിവിഷൻ കൗൺസിലറായിരുന്ന കെ. ബാബു രാജിവെച്ചതിനെ തുടർന്ന്
കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ് ഇന്ന്
എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.സി സോജിത്തും യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി കെ.കെ ഹരിദാസനും ബി.ജെ.പി സ്ഥാനാർഥിയായി കെ. അനിൽകുമാറുമാണ് മത്സരിക്കുന്നത്. ജില്ലയിൽ നടക്കുന്ന ഏക ഉപതെരഞ്ഞെടുപ്പാണ് ഇത്. ഫലപ്രഖ്യാപനം ബുധനാഴ്‌ച നടക്കും.
ALSO READ: തൃക്കാക്കരയില്‍ മത്സരചിത്രം തെളിഞ്ഞു ; സ്വതന്ത്രരുള്‍പ്പടെ ജനവിധി തേടുന്നത് എട്ട് പേര്‍