കേരളം

kerala

ETV Bharat / state

കെ.എം.ഷാജി എംഎൽഎക്ക് വധഭീഷണി - death threat

മുഖ്യമന്ത്രി, സ്‌പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കെ.എം.ഷാജി എംഎൽഎ പറഞ്ഞു

കെ.എം.ഷാജി എംഎൽഎയ്‌ക്ക് വധഭീഷണി  കെ.എം.ഷാജി എംഎൽഎയ്‌ക്ക് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി  death threat  km shaji mla
കെ.എം.ഷാജി എംഎൽഎയ്‌ക്ക് വധഭീഷണി

By

Published : Oct 19, 2020, 2:09 PM IST

Updated : Oct 19, 2020, 2:58 PM IST

കോഴിക്കോട്‌:തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി എംഎൽഎ. കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള വ്യക്തിയാണ് മുംബൈയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് എംഎല്‍എ കോഴിക്കോട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രാദേശിക നേതാവിന്‍റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, സ്‌പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രീയ ആരോപണത്തിന് തയ്യാറല്ലെന്നും ഇത്തരം ഭീഷണികള്‍ കൊണ്ട് നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും കെ.എം.ഷാജി വ്യക്തമാക്കി.

കെ.എം.ഷാജി എംഎൽഎക്ക് വധഭീഷണി
Last Updated : Oct 19, 2020, 2:58 PM IST

ABOUT THE AUTHOR

...view details