കേരളം

kerala

അനധികൃത സ്വത്തുസമ്പാദനം : കെ.എം ഷാജിക്കെതിരായ കേസ് ഈ മാസം 23 ലേക്ക് മാറ്റി

By

Published : Apr 13, 2021, 1:05 PM IST

കഴിഞ്ഞ ദിവസം കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡിൽ അരക്കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ്; കേസ് 23 ലേക്ക് മാറ്റി  അനധികൃത സ്വത്ത് സമ്പാദന കേസ്  കെ.എം ഷാജി  കെ.എം ഷാജി അനധികൃത സ്വത്ത് സമ്പാദന കേസ്  KM Shaji  KM Shaji Illegal acquisition case  Illegal acquisition case  കെ.എം ഷാജി വിജിലന്‍സ് റെയ്‌ഡ്  KM Shaji Vigilance Raid
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിക്കെതിരായ കേസ് ഈ മാസം 23ന് പരിഗണിക്കും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി. ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡിൽ അരക്കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. സാമ്പത്തിക - ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും കണ്ടെത്തിയിരുന്നു. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു. ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയായിരുന്നു കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് പരിശോധന.

കൂടുതൽ വായനക്ക്:-കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ്; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

ABOUT THE AUTHOR

...view details