ആവേശം നിറച്ച് കലോത്സവ മാമാങ്കം ; ഇഞ്ചോടിച്ച് പോരാട്ടവുമായി കണ്ണൂരും കോഴിക്കോടും
628 പോയിന്‍റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും 624 പോയിന്‍റുമായി കോഴിക്കാട് രണ്ടാം സ്ഥാനത്തും 620 പോയിന്‍റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും മത്സരം തുടരുന്നു
കലോത്സവം പോയിന്‍റ് നില
By
Published : Jan 5, 2023, 8:09 PM IST
കോഴിക്കോട് :ആവേശകരമായ സംസ്ഥാന സ്‌കൂൾ കലോത്സവ മാമാങ്കത്തിൽ കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവം മൂന്ന് ദിനം പിന്നിടുമ്പോൾ 628 പോയിന്‍റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 4 വീതം പോയിന്‍റുകളുടെ വ്യത്യാസത്തിൽ ആതിഥേയരായ കോഴിക്കാട് (624) രണ്ടാമതും തൊട്ടുപിന്നാലെ, മൂന്നാം സ്ഥാനത്ത് പാലക്കാടും (620) ലീഡ് നില ഉയർത്താനുള്ള ശ്രമം തുടരുന്നു. 596 പോയിന്‍റുള്ള തൃശൂരും 585 പോയിന്‍റുള്ള എറണാകുളവുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
എണ്ണം
ജില്ല
പോയിന്‍റ്
1
കണ്ണൂര്‍
628
2
കൊല്ലം
624
3
കോഴിക്കോട്
620
4
തൃശൂര്‍
596
5
കോട്ടയം
585
സ്‌കൂൾ തലത്തിൽ തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ 107 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ (101), കണ്ണൂർ സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ (88) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളവ.
എണ്ണം
സ്‌കൂൾ
പോയിന്‍റ്
1
കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവനന്തപുരം
107
2
ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട്
101
3
സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ, കണ്ണൂർ
88
അതേസമയം ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ ആകെയുള്ള 96 ഇനങ്ങളിൽ 64 എണ്ണം ഇതുവരെ പൂർത്തിയായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ യഥാക്രമം, 105 ൽ 72ഉം, ഹൈസ്‌കൂൾ അറബിക് - 19ൽ 13, ഹൈസ്‌കൂൾ സംസ്‌കൃതം - 19ൽ 12 എന്നിങ്ങനെയാണ് പൂർത്തിയായവ.